കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, August 21, 2024 10:21 PM IST
താ​മ​ര​ശേ​രി: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പ​രേ​ത​രാ​യ ച​ക്കും​മൂ​ട്ടി​ൽ ജോ​സ​ഫ്- ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​മു​ക്ത​ഭ​ട​നും കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നു​മാ​യ ച​ക്കും​മൂ​ട്ടി​ൽ ബി​ജു ജോ​സ​ഫ് (49) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഈ​ങ്ങാ​പ്പു​ഴ- മ​ലോ​റ​ത്താ​ണ് അ​പ​ക​ടം. ബി​ജു സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബോ​ബി ബി​ജു തൊ​ട്ടി​ൽ​പ്പാ​ലം പു​ല്ലാ​ട്ട് കു​ടും​ബാം​ഗം.

മ​ക്ക​ൾ: ക്രി​സ്റ്റോ, ക്രി​സ്റ്റീ​ന, ക്രി​സ്റ്റി (മൂ​വ​രും പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു (റി​ട്ട. മാ​നേ​ജ​ർ, ഗ്രാ​മീ​ൺ ബാ​ങ്ക്), ജോ​ൺ (തു​ഷാ​രം ഓ​യി​ൽ മി​ൽ - കൈ​ത​പ്പൊ​യി​ൽ), ഷേ​ർ​ളി പു​തു​ക്ക​ള്ളി​ൽ (ആ​ന​ക്കാം​പൊ​യി​ൽ), സ​ണ്ണി (ചെ​മ്പു​ക​ട​വ്), ഫി​ലി​പ്പ് (സി​ഗ്നെ​റ്റ് കേ​ബി​ൾ ടി​വി പു​ല്ലു​രാം​പാ​റ), പ​രേ​ത​നാ​യ ബി​നീ​ഷ്. ബി​ജു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ക്കും.