വേ​റി​ട്ട സ​മ​രം ഫ​ലം ക​ണ്ടു: വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു
Sunday, August 18, 2024 1:20 AM IST
ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡി​ലെ വേ​റി​ട്ട സ​മ​ര​ത്തി​ന് ഫ​ലം​ക​ണ്ടു. പൈ​പ്പി​ലെ ചോ​ർ​ച്ച​യ​ട​ച്ച വാ​ട്ട​ർ അ​ഥോ​റി​റ്റി മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും പു​നഃ​സ്ഥാ​പി​ച്ചു.

ര​ണ്ടാ​ഴ്ച​യാ​യി​ട്ടും പൈ​പ്പ് പൊ​ട്ടി​യ​ത് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ രാ​യം​മ​ര​ക്കാ​ർ ഷ​ഫീ​ക്ക്, റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ​കു​ളി​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു. ക​യ്പ​മം​ഗ​ലം പ​തി​നാ​ലാം​വാ​ർ​ഡി​ലെ എം​ഐ​സി സെ​ന്‍റ​റി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.

സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​റു​കാ​ർ എ​ത്തി ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.