പെ​രും​തോ​ട് വ​ലി​യ​തോ​ടി​ന്‍റെ അ​ടി​യ​ന്ത​ര ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു
Tuesday, August 20, 2024 1:00 AM IST
പടിഞ്ഞാറെ വെ​മ്പ​ല്ലൂ​ർ: പെ​രും​തോ​ട് വ​ലി​യ​തോ​ടി​ന്‍റെ അ​ടി​യ​ന്ത​ര ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പെ​രി​ഞ്ഞ​നം മ​തി​ല​കം ശ്രീ​നാ​രാ​യ​ണ​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ഒ​ഴു​കു​ന്ന പെ​രും​തോ​ട് വ​ലി​യ​തോ​ട് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

എ​ങ്കി​ലും യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ പൂ​ർ​ണ​മാ​യ രീ​തി​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന​തു​കൊ​ണ്ടും ഇ​നി​യും മ​ഴ ശ​ക്ത​മാ​യാ​ൽ വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യും അ​ടി​യ​ന്ത​ര ശു​ചീ​ക​ര​ണ​ത്തി​നു​വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പെ​രും​തോ​ട് വ​ലി​യ​തോ​ട് ശു​ചീ​ക​ര​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.
ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന മേ​ഖ​ല​ക​ൾ ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സീ​ന​ത്ത് ബ​ഷീ​ർ, വി​നീ​ത മോ​ഹ​ൻ​ദാ​സ്, ഇ​റി​ഗേ​ഷ​ൻ എ​ഇ ജ​യ​കൃ​ഷ്ണ​ൻ, പെ​രും​തോ​ട് വ​ലി​യ​തോ​ട് പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.