തൃ​ശൂ​ർ അ​തി​രൂ​പ​ത സീ​നി​യ​ർ സി​എ​ൽസി സൗ​ഹൃ​ദഭാ​ര​തം തീ​ർ​ത്തു
Wednesday, August 21, 2024 1:19 AM IST
ആ​റ്റ​ത്ര: ഭാ​ര​തം എ​ന്‍റെ നാ​ടാ​ണ് എ​ന്ന ചി​ന്ത​യും ഇ​ന്ത്യ​യി​ലെ എ​ല്ലാ ജ​ന​ത​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ് എ​ന്ന ക​ട​മ പ​ങ്കു​വ​ച്ചുകൊ​ണ്ടും ജാ​തി - മ​ത - വ​ർ​ഗ - വ​ർ​ണചി​ന്ത​ക​ളി​ൽ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ദാ​ർ​ശ​നി​ക​ത ഉ​യ​ർ​ത്തിപ്പി​ടി​ച്ചുകൊ​ണ്ട് തൃ​ശൂ​ർ അ​തി​രൂ​പ​ത സീ​നി​യ​ർ സി​എ​ൽ​സി സൗ​ഹൃ​ദഭാ​ര​തം ഒ​രു​ക്കി പ്ര​തി​ജ്ഞ​യെ​ടു​ത്തു.

അ​തി​രൂ​പ​ത​യി​ലെ ആ​റ്റ​ത്ര സീ​നി​യ​ർ സി​എ​ൽ​സി യൂ​ണി​റ്റി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ​ഫാ. ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത സീ​നി​യ​ർ സിഎ​ൽസി പ്ര​സി​ഡ​ന്‍റ്് വി​നേ​ഷ് ജെ. ​കോ​ളേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

അ​തി​രൂ​പ​ത വൈസ് ​പ്ര​സി​ഡ​ന്‍റ് എ.​ജെ. ജെ​യ്സ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു.
ആ​റ്റ​ത്ര സീ​നി​യ​ർ സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ജോ​മോ​ൻ മു​രി​ങ്ങാ​ത്തേ​രി, സിസ്റ്റർ ലി​റ്റി ജോ​സ​ഫ് സിഎ​സ്എ​സ്, ആ​റ്റ​ത്ര സീ​നി​യ​ർ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ്് എ.ജെ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സൗ​ഹൃ​ദഭാ​ര​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ റാ​ലി, ബോ​ധ​വ​ത്ക​ര​ണം, ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ ഭൂ​പ​ടം ഒ​രു​ക്ക​ൽ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, തെ​രു​വുനാ​ട​കം, ഫ്ലാ ഷ്മോ​ബ്, വി​വി​ധ ത​ല​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്തി.