കാ​ശു​കു​ടു​ക്ക കൈ​മാ​റി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍
Monday, August 19, 2024 1:18 AM IST
ക​ല്‍​പ​റ​മ്പ്: വ​ട​ക്കും​ക​ര ഗ​വ.​യു​പി സ്‌​കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​മാ​യ ടി. ​മ​ഹി​ഷ ത​ന്‍റെ ഒ​രു​വ​ര്‍​ഷ​ക്കാ​ല​ത്തെ സ​മ്പാ​ദ്യ​ം വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കാ​നാ​യി വി​ദ്യാ​ല​യ​ത്തെ ഏ​ല്‍​പി​ച്ച് മാ​തൃ​ക​യാ​യി.

വ​യ​നാ​ട് ദു​ര​ന്തം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ ദു​ര​ന്ത​ബാ​ധി​ത​രെ എ​ങ്ങി​നെ​യെ​ങ്കി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്ന് കു​ടും​ബ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​വീ​ദ് രാ​ജ - സി​ല്‍​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​ഹി​ഷ. ക​ല്‍​പ​റ​മ്പി​ലാ​ണി​വ​ര്‌ താ​മ​സം. ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍​ക്കു​ന്ന തൊ​ഴി​ലി​ലേ​ര്‍​പ്പെ​ട്ട് ജീ​വി​തം​ന​യി​ക്കു​ന്ന​വ​രാ​ണ് ഈ ​കു​ടും​ബം. വ​ട​ക്കും​ക​ര ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍​വ​ച്ച് തു​ക പൂ​മം​ഗ​ലം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി​ക്ക് കൈ​മാ​റി.

‌പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ. രാ​ധാ​കൃ​ഷ്ണ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഷാ​ജു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് യ​മു​ന ര​മേ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​എ​സ്. സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.