ഇരുചക്രവാഹനം ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം
Wednesday, August 21, 2024 10:42 PM IST
പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ഇ​രു​ച​ക്ര​വാ​ഹ​നം ബ​സി​ന​ടി​യി​ലേ​ക്കു​ മ​റി​ഞ്ഞ് വീ​ട്ട​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം. പ​ടി​ഞ്ഞാ​റെ യാ​ക്ക​ര തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ എ. ​സം​ഗീ​ത(38) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.15ടെ ​യാ​ക്ക​ര​മൊ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ടു​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ല്‍​നി​ന്നു പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ബേ​ക്ക​റ​ിയി​ലേ​ക്കു ജോ​ലി​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യാ​ക്ക​ര ജ​ംഗ്ഷ​നി​ലെ ഡി​വൈ​ഡ​റി​ല്‍ സം​ഗീ​ത​യു​ടെ ഇ​രു​ച​ക്ര​ത്തി​ന്‍റെ ഗ്ലാ​സ് ത​ട്ടു​ക​യും നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ന​ടി​യി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. യു​വ​തി വീ​ണ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റി ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി.

വ​ണ്ടി​ത്താ​വ​ള​ത്തു​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ് രാ​മ​ച​ന്ദ്ര​ന്‍ യാ​ക്ക​ര​യി​ലെ സി​ഐ​ടി​യു ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. മ​ക്ക​ള്‍: സ​രീ​ഷ്മ, സ​രീ​ഷ്.