റോ​ഡു​ക​ള്‌ ശോ​ച്യാ​വ​സ്ഥ​യി​ല്‌; കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് നടത്തി
Monday, August 19, 2024 1:18 AM IST
കൊ​റ്റം​കു​ളം: പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം റോ​ഡു​ക​ളും ശോ​ച്യാ​വ​സ്ഥ​യി​ലെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ മ​ണ​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ക​യ്പ​മം​ഗ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​നി​ൽ പി.​മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​പി. ഉ​ല്ലാ​സ്, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​എ​സ് ജി​നേ​ഷ്, കെ.​കെ. കു​ട്ട​ൻ, കെ.​വി. ച​ന്ദ്ര​ൻ, ലി​ജേ​ഷ് പ​ള്ളാ​യി, കെ.​കെ. മോ​ഹ​ൻ ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ഇ​നി​യും ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.