10 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി 56കാ​ര​ൻ പി​ടി​യി​ൽ
Monday, August 19, 2024 1:17 AM IST
വ​ട​ക്കാ​ഞ്ചേ​രി: 10 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി 56കാ​ര​ൻ പി​ടി​യി​ൽ. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ ജീ​ൻ സൈ​മ​നും സംഘവും ചേ​ർ​ന്ന് ക​രു​മ​ത്ര, വാ​ഴാ​നി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10 ലി​റ്റ​ർ ചാ​രാ​യം സ​ഹി​തം വാ​ഴാ​നി പേ​രേ​പ്പാ​ടം സ്വ​ദേ​ശി​യാ​യ രാ​ജ​നെ(56) ​പി​ടി​കൂ​ടി.

വീ​ടി​നു പി​റ​കു​വ​ശ​ത്തു​ള്ള കാ​ട്ടി​ൽ ചാ​രാ​യംവാ​റ്റി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഒ​രുലി​റ്റ​ർ ചാ​രാ​യ​ത്തി​ന് 1000 രൂ​പ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽനി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പ​രി​ശോ​ധ​നാസം​ഘ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) പി. പി. കൃ​ഷ്ണ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യേ​ഷ്, ലി​നോ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ര​തി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രുംദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന​മേ​ഖ​ല​ക​ളി​ൽ ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത്ത​രം സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ​കു​റി​ച്ചു​ള്ള വി​വ​രം എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​പ്പി​ൽ​ പ​റ​യു​ന്നു.