വെ​റ്റി​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു
Sunday, August 18, 2024 1:20 AM IST
അ​തി​ര​പ്പി​ള്ളി: വെ​റ്റി​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വീ​ടി​ന്‍റെ ഗേ​റ്റും മ​തി​ലും ത​ക​ർ​ത്തു. വെ​റ്റി​ല​പ്പാ​റ കു​രി​യ​പ്പി​ള്ളി ആ​ന്‍റ​ണി​യു​ടെ വീ​ട്ടു​മ​തി​ലും ഗേ​റ്റും ത​ക​ർ​ത്ത് പ​റ​മ്പി​ൽ ക​യ​റി​യ കാ​ട്ടാ​ന​ക​ൾ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വ​ന​പാ​ല​ക​ർ എ​ത്തി​യാ​ണ് ആ​ന​ക​ളെ ഓ​ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ദി​ലി​ക് ദി​വാ​ക​ര​ന്‍റെ പ​റ​മ്പി​ലെ വാ​ഴ​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി വെ​റ്റി​ല​പ്പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്.