മ​ത​നി​ര​പേ​ക്ഷക​ക്ഷി​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന് വോ​ട്ടുചെ​യ്തു എം.​വി.​ ഗോ​വി​ന്ദ​ൻ
Tuesday, August 20, 2024 1:00 AM IST
ഗു​രു​വാ​യൂ​ർ: എ​ല്ലാ വി​ജ​യ​ങ്ങ​ളും വി​ജ​യ​ങ്ങ​ള​ല്ല, ​എ​ല്ലാ പ​രാ​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളുമ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സിപി എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പി. കൃ​ഷ്ണ​പി​ള്ള ​അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​വി.​ ഗോ​വി​ന്ദ​ൻ.​

തോ​ൽ​ക്കാ​ൻ കാ​ര​ണം രാ​ഷ്ട്രീ​യ​മാ​ണ്.​ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​യി മ​ത​നി​ര​പേ​ക്ഷക​ക്ഷി​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന് വോ​ട്ടുചെ​യ്തുവെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന സെ​ക​ട്ട​റി​യേ​റ്റം​ഗം ഡോ. ​പി.കെ. ​ബി​ജു, ജി​ല്ല സെ​ക്ര​ട്ട​റി എം.എം. വ​ർ​ഗീ​സ്, ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.വി. അ​ബ്ദു​ൾ ഖാ​ദ​ർ, സി​പി​എം ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി. സു​മേ​ഷ്, എം.എ​ൻ. സ​ത്യ​ൻ, ചാ​വ​ക്കാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ടി.ടി. ശി​വ​ദാ​സ്, എ​ൻ.കെ. ​അ​ക്ബ​ർ എം​എ​ൽ​എ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ർ​സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, എം.ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.ആ​ർ. സു​ര​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.