മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ വി​വി​ധ​ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, August 20, 2024 1:00 AM IST
പ​ള്ളി​വ​ള​വ്: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ര​ണ്ടു​ല​ക്ഷം രൂ​പ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഹൈ​ടെ​ക് കി​ച്ച​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​ട്ടോ​മാ​റ്റി​ക് ഫ്ല​ഷ്‌​ഔ​ട്ട് സി​സ്റ്റം, എ​ൽ​പി വി​ഭാ​ഗം ലൈ​ബ്ര​റി, ക​മ്പ്യൂ​ട്ട​ർ ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​മ​തി സു​ന്ദ​ര​ൻ, ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജ​ർ ഹാ​ഫി​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഷൈ​ജ​ൻ ക​ള​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വൈ. അ​സീ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ, ജി​ഷാ വി​നോ​ദ്, റ​ഹി​യാ​ന​ത്ത് അ​ൻ​സാ​രി, ജോ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.