ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തിൽ തെ​രു​വുനാ​യ പത്തുപേ​രെ ആ​ക്ര​മി​ച്ചു
Sunday, August 18, 2024 1:20 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വുനാ​യ ആ​ക്ര​മ​ണം. 10 പേ​ർ​ക്കു ക​ടി​യേ​റ്റു.​
പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടാ​പ്പ് അ​ഞ്ച​ങ്ങാ​ടി, മൂ​സാ റോ​ഡ്, മു​ന​യ്ക്ക​ക്ക​ട​വ് എ​ന്നി​വി​ടങ്ങ​ളി​ൽ നായ ഓ​ടിന​ട​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ത്തുവ​യ​സുള്ള ​പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ളവ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഭ്രാ​ന്ത് പി​ടി​ച്ച് നാ​ടുമു​ഴു​വ​ൻ ഓ​ടി​ന​ട​ന്ന് ക​ണ്ട​വ​രെ മു​ഴു​വ​ൻ ക​ടി​ക്കു​ന്ന നാ​യ​യെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​ർ സം​ഘംചേ​ർ​ന്ന് പി​ന്തു​ട​രു​ന്ന​തി​നി​ട​യി​ൽ നാ​യ വ​ണ്ടിയി​ടി​ച്ച് ച​ത്തു.

നാ​യക​ടി​യി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. കൈ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​ഴങ്ങ​ര ഹ​മീ​ദി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.