വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Monday, August 19, 2024 1:17 AM IST
ഒ​ല്ലൂ​ർ: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ അ​തി​രൂ​പ​ത തീ​ര്‌​ഥ​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ 29ന് ​ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കി​ട്ട് 6.30ന് ​തീ​ര്‍​ഥ​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​റാ​ഫേ​ല്‍ വ​ട​ക്ക​ന്‍ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തി​രു​നാ​ള്‍​ദി​നം വ​രെ​യു​ള്ള എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 11നും ​വൈ​കീ​ട്ട് അ​ഞ്ചി​നും കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ന​ട​ക്കും.

27ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ക​ബ​റി​ടം സ​ന്ദ​ര്‍​ശി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം ദീ​പാ​ല​ങ്കാ​ര സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. 28ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

29ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 7.15 ന് ​ദി​വ്യ​ബ​ലി​ക്കു ശേ​ഷം നേ​ര്‍​ച്ച​ഭ​ക്ഷ​ണം ആ​ശീ​ര്‍​വാ​ദം ന​ട​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മേ​രി​മാ​ത പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നി​നും അ​ഞ്ചി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​കും. വൈ​കീ​ട്ട് ആ​റു​വ​രെ ഊ​ട്ടു​നേ​ര്‍​ച്ച വി​ത​ര​ണം ചെ​യ്യും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​റാ​ഫേ​ല്‍ വ​ട​ക്ക​ന്‍, തീ​ർ​ഥ​കേ​ന്ദ്രം സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ലി​സി ജോ​ൺ, സു​പ്പീ​രി​യ​ർ സി​സ്റ്റ​ര്‍ ലി​സ്‌​ജോ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ സി​സ്റ്റ​ർ ശു​ഭ ചാ​ക്കോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ താ​ജ് ആ​ന്‍റ​ണി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഡേ​വി​സ് കൊ​ള്ള​ന്നൂ​ര്‍, ജോ​സ​ഫ് കാ​ര​ക്ക​ട, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​പി. പോ​ളി, ക​രോ​ളി​ൻ ജെ​റീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​താ​ക കൈ​മാ​റി

തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള പ​താ​ക പ്ര​യാ​ണം ന​ട​ന്നു. വി​ശു​ദ്ധ എ​വു​പ്രാ​സ്യ മാ​മോ​ദീ​സ മു​ങ്ങി​യ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ എ​ട​ത്തി​രു​ത്തി പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ളി പ​ട​യാ​ട്ടി​ൽ തി​രു​നാ​ൾ ക​മ്മി​റ്റി​ക്ക് പ​താ​ക കൈ​മാ​റി.

വി​ശു​ദ്ധ എ​വു​പ്രാ​സ്യ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​താ​ക ഏ​റ്റു​വാ​ങ്ങി ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. റെ​ക്ട​ർ ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ, മ​ന്ത്രി കെ. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.