സോ​ളാ​ർ സി​സ്റ്റം സ്ഥാ​പി​ച്ചി​ല്ല, 1,15,000 രൂ​പ ന​ൽ​കാ​ൻ വി​ധി
Wednesday, August 21, 2024 1:18 AM IST
തൃ​ശൂ​ർ: അ​ഡ്വാ​ൻ​സ് കൈ​പ്പ​റ്റി സോ​ളാ​ർ സി​സ്റ്റം സ്ഥാ​പി​ച്ചു​ന​ൽ​കാ​തി​രു​ന്ന​തി​നെ ചോ​ദ്യം​ചെ​യ്ത് ഫ​യ​ൽ​ചെ​യ്ത ഹ​ർ​ജി​യി​ൽ പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​വി​ധി.

മ​ര​ത്താ​ക്ക​ര​യി​ലു​ള്ള സ്റ്റാ​ൻ​ഡേ​ഡ് സെ​റാ​മി​ക്സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ വി.​ഐ. കു​രു​വി​ള ഫ​യ​ൽ​ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് പാ​ല​ക്കാ​ടു​ള്ള ഓ​ക്സ്ബെ​ൻ ടെ​ക്നോ​ള​ജീ​സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ആ​ല​ത്തൂ​ർ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ്റ്റാ​ലി​ൻ, പാ​ർ​ട്ണ​ർ കൊ​ണ്ടാ​ഴി മു​ല്ല​പ്പി​ള്ളി വീ​ട്ടി​ൽ രാ​ജീ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ ഇ​പ്ര​കാ​രം വി​ധി​യാ​യ​ത്.

സോ​ളാ​ർ സി​സ്റ്റം സ്ഥാ​പി​ക്കു​ന്ന​തി​നു ഹ​ർ​ജി​ക്കാ​ര​നി​ൽ​നി​ന്ന് എ​തി​ർ​ക​ക്ഷി​ക​ൾ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് കൈ​പ്പ​റ്റി​യ​ത്. സി​സ്റ്റം സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധ​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്നു. മൂ​ന്ന് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ സി​സ്റ്റം സ്ഥാ​പി​ച്ചു​ന​ൽ​കും എ​ന്നാ​ണ് ക​രാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ എ​തി​ർ​ക​ക്ഷി​ക​ൾ വാ​ഗ്ദാ​ന​പ്ര​കാ​രം സി​സ്റ്റം സ്ഥാ​പി​ച്ചു​ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.

തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ച പ്ര​സി​ഡ​ന്‍റ് സി.​ടി. സാ​ബു, മെ​ന്പ​ർ​മാ​രാ​യ എ​സ്. ശ്രീ​ജ, ആ​ർ. റാം ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ​കോ​ട​തി ഹ​ർ​ജി​ക്കാ​ര​ന് അ​ഡ്വാ​ൻ​സ് കൈ​പ്പ​റ്റി​യ ഒ​രു ല​ക്ഷം രൂ​പ​യും 2020 ജ​നു​വ​രി 16 മു​ത​ൽ ഒ​ൻ​പ​തു ശ​ത​മാ​നം പ​ലി​ശ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10,000 രൂ​പ​യും ചെ​ല​വി​ലേ​ക്ക് 5,000 രൂ​പ​യും ന​ൽ​കു​വാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.