ഇ​എടി​ കൂ​ട്ടാ​യ്മയുടെ റ​ണ്‍ ഫോ​ർ വ​യ​നാ​ട്
Monday, August 19, 2024 1:17 AM IST
തൃ​ശൂ​ർ: വ​യ​നാ​ട് ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​നു കൈ​ത്താ​ങ്ങാ​യി എ​ൻ​ഡ്യു​റ​ൻ​സ് അ​ത്‌ല​റ്റ്സ് ഓ​ഫ് തൃ​ശൂ​ർ (ഇ​എ​ടി) സം​ഘ​ടി​പ്പി​ച്ച റ​ണ്‍ ഫോ​ർ വ​യ​നാ​ട് അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചാ​രി​റ്റി റ​ണ്‍ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഫ്ലാഗ് ഓ​ഫ് ചെ​യ് തു. രാ​വി​ലെ 6.30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സി റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യും പ​ങ്കാ​ ളി​യാ​യി.

തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് സ്വ​രാ​ജ് റൗ​ണ്ട്, വ​ട​ക്കേ സ്റ്റാ​ൻ​ഡ്, അ​ശ്വ​നി ജം​ഗ്ഷ​ൻ, പാ​ട്ടു​രാ​യ്ക്ക​ൽ, വി​ദ്യാ​ർ​ഥി കോ​ർ​ണ​ർ​വ​ഴി തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ മി​നി മാ​ര​ത്ത​ണ്‍ സ​മാ​പി​ച്ചു. ദൃ​ശ്യം ഐ ​കെ​യ​ർ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നൂ​റ്റ​ന്പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​രി​ലെ ഓ​ട്ടം, നീ​ന്ത​ൽ, സൈ​ക്കിളിംഗ് കൂ​ട്ടാ​യ്മ​യാ​യ ഇ​എ​ടി അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച 75,720 രൂ​പ പ്ര​തി​നി​ധി​ക​ളാ​യ എം. ​പ്ര​ശാ​ന്ത്, റീ​മോ​ൻ ആ​ന്‍റ​ണി, വി.​എ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.