ദേ​ശീയ​പാ​ത​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം
Wednesday, August 21, 2024 11:30 PM IST
അ​ടി​മാ​ലി: ദേ​ശീയ​പാ​ത 85 ക​ട​ന്നുപോ​കു​ന്ന നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ല്‍ രാ​ത്രി​കാ​ല​ത്ത് കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും കാ​ട്ടാ​ന​ക​ള്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​റ​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. വ​ന​മേ​ഖ​ല​യി​ല്‍ ആ​റാം​മൈ​ലി​ന് സ​മീ​പ​മാ​യി​രു​ന്നു കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡി​ലി​​റ​ങ്ങി​യ​ത്. കാ​ട്ടാ​ന​ക​ള്‍ ഏ​താ​നും സ​മ​യം റോ​ഡി​ല്‍ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇ​തു​വ​ഴി​യെ​ത്തി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം റോ​ഡി​ല്‍ കു​ടു​ങ്ങി.

ആ​ന​ക​ള്‍ റോ​ഡി​ല്‍നി​ന്നും പി​ന്‍​വാ​ങ്ങി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്കു യാ​ത്ര തു​ട​രാ​നാ​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പും ഇ​തേ രീ​തി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ റോ​ഡി​ലേ​ക്കെ​ത്തു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​ക്ക​ടി കാ​ട്ടാ​ന​ക​ള്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്കെ​ത്തു​ന്ന​ത് രാ​ത്രി​യാ​ത്ര ദു​ഷ്‌​ക​ര​മാ​ക്കു​ന്നു​ണ്ട്. മു​മ്പ് വേ​ന​ല്‍ ക​ന​ക്കു​മ്പോ​ഴാ​യി​രു​ന്നു ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ച്ചി​രു​ന്ന​ത്.