വി​ശു​ദ്ധ​ന്‍റെ ജ​ന്മ​ദി​ന​ത്തി​രു​നാ​ളി​ൽ കൗ​തു​ക​മാ​യി 829 കി​ലോ കേ​ക്ക്
Wednesday, August 21, 2024 1:18 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​ന്‍റെ 829-ാമ​ത് ജ​ന്മ​ദി​ന​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 829 കി​ലോ തൂ​ക്ക​വും 101 അ​ടി നീ​ള​വു​മു​ള്ള ഭീ​മ​ൻ ജ​ന്മ​ദി​ന കേ​ക്ക് പ​ള്ളി​മു​റ്റ​ത്ത് ഒ​രു​ക്കി​യ​തു ജ​ന​ങ്ങ​ൾ​ക്കു കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളും അ​ദ്ഭു​ത​പ്ര​വൃ​ത്തി​ക​ളും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും ചെ​ട്ടി​ക്കാ​ട് തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും അ​ദ്ഭു​ത​കി​ണ​റ്റി​ലെ ദി​വ്യ​ദ​ർ​ശ​ന​വും ദേ​വാ​ല​യ​മാ​തൃ​ക​യും കേ​ക്കി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഭ​ക്ത​രാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ചാ​ല​ക്കു​ടി ഓ​റ​ഞ്ച് ബേ​ക്കേ​ഴ്സി​ലെ 20 പേ​ർ ചേ​ർ​ന്ന് മൂ​ന്നു​ദി​വ​സം കൊ​ണ്ടാ​ണ് കേ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ 6.15 മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ന്നു. രാ​വി​ലെ 10നു ​പ്ര​സു​ദേ​ന്തി​വാ​ഴ്ച. തു​ട​ർ​ന്നു​ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​ലാ​സ​ർ സി​ന്‍റോ തൈ​പ​റ​മ്പി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. വൈ​കീ​ട്ട് 6.30നു ​ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ബി​ഷ​പ് കേ​ക്ക് ആ​ശീ​ർ​വ​ദി​ച്ചു.

കേ​ക്ക് മു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്തു. റെ​ക്ട​ർ റ​വ.​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ബി​ൻ​സി, ഫ്രാ​ൻ​സി​സ് കു​റു​പ്പ​ശേ​രി, ബീ​ന​ൻ താ​ണി​പ്പി​ള്ളി, ജോ​ഷി പ​ട​മാ​ട്ടു​മ്മ​ൽ, അ​ല​ക്സ് പ​ള്ളി​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.