ഗു​രു​വാ​യൂ​രി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 198 വി​വാ​ഹ​ങ്ങ​ൾ
Monday, August 19, 2024 1:17 AM IST
ഗു​രു​വാ​യൂ​ർ: ചി​ങ്ങമാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ 198 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. ദേ​വ​സ്വ​ത്തി​ന്‍റെ നാ​ലു വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ളി​ലു​മാ​യി ഒ​രുസ​മ​യ​ത്ത് നാ​ലു വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. ദേ​വ​സ്വം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടാ​തെ വി​വാ​ഹസം​ഘ​ങ്ങ​ൾ​ക്കു വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞു.

491 ചോ​റൂ​ൺ വ​ഴി​പാ​ടും ന​ട​ന്നു. 62.57 ല​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ടു​ക​ളാ​ണു ന​ട​ന്ന​ത്. ല​ക്ഷം നെ​യ് വി​ള​ക്ക് ശീ​ട്ടാ​ക്കി​യു​ള്ള ദ​ർ​ശ​ന​ത്തി​ലൂ​ടെ 20.26 ല​ക്ഷം ല​ഭി​ച്ചു.​ ദ​ർ​ശ​ന​ത്തി​നും വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​ ഭ​ക്ത​രെ കൊ​ടി​മ​രം വ​ഴി നേ​രി​ട്ട് ദ​ർ​ശ​ന​ത്തി​നു പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് 2.15 ഓ​ടെ​യാ​ണ് ക്ഷേ​ത്ര ന​ട അ​ട​ച്ച​ത്.​ പി​ന്നീ​ട് 3.30ന് ​തു​റ​ന്നു. ​ക്ഷേ​ത്രം ഡിഎ പ്ര​മോ​ദ് ക​ള​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി.