കു​ട്ടി​യെ മ​ർ​ദി​ച്ച ര​ണ്ടാ​ന​മ്മ അ​റ​സ്റ്റി​ൽ
Sunday, August 18, 2024 1:20 AM IST
കാ​ടു​കു​റ്റി: കു​ട്ടി​യെ മ​ർ​ദി​ച്ച ര​ണ്ടാ​ന​മ്മ​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​തി​ക്കു​ടം പ​ള്ള​ത്തു​കാ​ട്ടി​ൽ മി​ൻ​സ​ൺ ഭാ​ര്യ ലി​റ്റി ആ​ന്‍റ​ണി(45)യെ​യാ​ണ് കൊ​ര​ട്ടി എ​സ്എ​ച്ച്ഒ അ​മൃ​ത് രം​ഗ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

സ്കൂ​ളി​ൽ കൗ​ൺ​സലിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാ​ന​മ്മ ശ​കാ​രി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് ലി​റ്റി​യെ വി​ളി​ച്ചു​വ​രു​ത്തി പോ​ലി​സ് താ​ക്കീ​തു​ന​ൽ​കി വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യെ വീ​ണ്ടും ഉ​പ​ദ്ര​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. എ​സ്എ​ച്ച്ഒ​യ്ക്കു പു​റ​മെ എ​സ്ഐ ഒ.​ജി. ഷാ​ജി, സീ​നി​യ​ർ സി​പി​ഒ ടെ​സി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ശ്വ​തി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

കു​ടും​ബ​ശ്രീ സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ലി​റ്റി സാ​മ്പ​ത്തി​ക​ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന് അം​ഗ​ങ്ങ​ളി​ൽ​നി​ന്നു ത​ന്നെ ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെതു​ട​ർ​ന്ന് കു​ടും​ബ​ശ്രീ ത്രി​ത​ല സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സി​ഡി​എ​സ് ഭ​ര​ണ​സ​മി​തി സ​സ്പെ​ന്‍ഡ് ചെ​യ്‌​തി​രു​ന്നു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ന്വേ​ഷ​ണ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലും ഇ​വ​ർ​ക്കെ​തി​രെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.