അ​ര​ണാ​ട്ടു​ക​ര​യി​ൽ വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, August 19, 2024 1:17 AM IST
തൃ​ശൂ​ർ: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ മാ​തൃ​ഗൃ​ഹ​മാ​യ അ​ര​ണാ​ട്ടു​ക​ര​യി​ലെ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ നി​ർ​വ​ഹി​ച്ചു. ഇ​ന്നു​മു​ത​ൽ വൈ​കീ​ട്ട് ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം. 24ന് ​വൈ​കീ​ട്ട് ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പ​ള്ളി​യി​ൽ​നി​ന്ന് ജ​ൻ​മ​ഗൃ​ഹ​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും.

25ന് ​തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ 7.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​ഡൈ​ജോ പൊ​റ​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തൃ​ശൂ​ർ മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പ​ള്ളി സ​ന്ദേ​ശം ന​ൽ​കും.