വ​ര​ന്ത​ര​പ്പി​ള്ളി കു​ട്ട​ന്‍​ചി​റ​യി​ല്‍ 100 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി
Wednesday, August 21, 2024 1:19 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: ഓ​ണം സ്‌​പെ​ഷല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ന്ത​ര​പ്പി​ള്ളി കു​ട്ട​ന്‍​ചി​റ​യി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 100 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. കു​ട്ട​ന്‍​ചി​റ തി​രു​ക്കു​ഴി തോ​ടിന്‍റെ ഓ​ര​ത്ത് നി​ന്നാ​ണ് ബാ​ര​ലി​ല്‍ സൂ​ക്ഷി​ച്ച വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ വാ​ഷ് ന​ശി​പ്പി​ച്ചു.

എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​ടി. ജോ​ബി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ്രേ​ഡ് അ​സി​സ്റ്റ​നന്‍റ്എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​കെ. വ​ത്സ​ന്‍, കെ.​എ​സ്. ഗി​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും തു​ട​ര്‍ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം. ക​ണ്ണ​ന്‍, സി.​ജെ. റി​ജോ, സം​ഗീ​ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.