പു​ഴ​ക​ളി​ൽ നി​യ​ന്ത്രി​ത മ​ണ​ൽ​വാ​ര​ൽ ന​ട​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, August 21, 2024 12:52 AM IST
പ​യ്യാ​വൂ​ർ: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പു​ഴ​ക​ളി​ൽ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ മ​ണ​ൽ​വാ​ര​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പു​ഴ​ക​ളി​ലെ മ​ണ​ൽ​വാ​ര​ൽ സു​താ​ര്യ​ത​യോ​ടെ ന​ട​പ്പാ​ക്കി​യാ​ൽ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഴ​ക​ളി​ൽ വ​ർ​ഷം​തോ​റും അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ലേ​ലം ചെ​യ്ത് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള വീ​ടു​ക​ൾ​ക്കും കൃ​ഷി​സ്ഥ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യം ഒ​രു പ​രി​ധി​വ​രെ ഇ​ല്ലാ​താ​കും.

മ​ണ​ൽ കാ​ര​ണം ആ​ഴം കു​റ​യു​ന്ന​താ​ണ് മ​ഴ​ക്കാ​ല​ത്ത് പു​ഴ​ക​ൾ പെ​ട്ടെ​ന്ന് ക​ര​ക​വി​യാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. മണൽവാരൽ അനുവദിച്ചാൽ എം ​സാ​ൻ​ഡ്, ബി ​സാ​ൻ​ഡ് അ​ട​ക്ക​മു​ള്ള പാ​റ​പ്പൊ​ടി​ക​ളു​ടെ ആ​വ​ശ്യം കു​റ​യ്ക്കാ​നാ​കും. ഇ​തുവ​ഴി ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​നും പ്ര​കൃ​തി ദു​ര​ന്ത​ഭീ​ഷ​ണി​യും ക്വാ​റി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ഡ്വ.​ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ട്ര​ഷ​റ​ർ സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഷീ​ജ കാ​റു​കു​ളം, ബേ​ബി നെ​ട്ട​നാ​നി, ബെ​ന്നി പു​തി​യാം​പു​റം, പീ​യൂ​സ് പ​റ​യി​ടം, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ഷി​നോ പാ​റ​യ്ക്ക​ൽ, ഐ.​സി.​മേ​രി, ടോ​മി ക​ണ​യ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.