തി​രു​നാ​ൾ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Sunday, August 18, 2024 1:20 AM IST
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രി​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ സ്വ​ർ​ഗീ​യമ​ധ്യ​സ്ഥ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ ജ​ന​നത്തിരു​നാ​ളി​നോ​ടാ​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ക്ക​മ്മി​റ്റി​യു​ടെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് മു​ൻ രൂ​പ​ത വി​കാ​രി ​ജ​ന​റാ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഈ​ഴേ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ജി​ബി​ൻ നാ​യ​ത്തോ​ട​ൻ, കൈ​ക്കാ​ര​ൻ ജോ​ൺ ആ​ളൂ​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ദേ​വ​സി​ക്കു​ട്ടി പ​നേ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ചി​ല്ല​റ​ക്കാ​ര​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. 10,000 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ​ ന​ൽ​കും. സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ 25 ദി​ന പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ദി​വ​സ​വും വൈ​കീ​ട്ട് 7.30ന് ​ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും.