ദേശീ​യ​പാ​ത ദു​ര​ന്ത​പാ​ത​യാ​ക്ക​രു​ത്: എ​ൽ​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യ ധ​ർ​ണ
Monday, August 19, 2024 1:18 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കൊ​ര​ട്ടി, മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര ജം​ഗ്ഷ​നു​ക​ളി​ലെ നി​ർ​ദ്ദി​ഷ്ട മേ​ല്പാ​ല - അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​മൂ​ലം ദേ​ശീ​യ​പാ​ത​യെ ദു​ര​ന്ത​പാ​ത​യാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു.
നി​ർ​മാ​ണ​ത്തി​ലെ എ​സ്റ്റി​മേ​റ്റ് സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക, നി​ർ​മി​തി​യി​ലെ അ​പാ​കം പ​രി​ഹ​രി​ക്കു​ക, സ​ർ​വീ​സ് റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും 55 മീ​റ്റ​ർ വീ​തി​യി​ൽ പൂ​ർ​ത്തി​ക​രി​ക്കു​ക, ത​ദ്ദേ​ശീ​യ​രു​ടെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കു​ക, നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​വും സു​താ​ര്യ​വു​മാ​ക്കു​ക, ഹൈ​വേ അ​ഥോ​റി​റ്റി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളു​മാ​യും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​വു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ല്പാ​ല​വും ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത​യും ബ​ന്ധി​പ്പി​ക്കു​മ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

മു​ൻ എം​എ​ൽ​എ ബി.​ഡി. ദേ​വ​സി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ടി.​വി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ്, കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, ഡെ​ന്നീ​സ് കെ.​ആ​ന്‍റ​ണി, സി​പി​എം ചാ​ല​ക്കു​ടി ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.