കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു​മു​ന്നി​ൽ കോൺഗ്രസിന്‍റെ പ്ര​തി​ഷേ​ധം
Tuesday, August 20, 2024 1:00 AM IST
കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും വി​ക​സ​ന മു​ര​ടി​പ്പി​നു​മെ​തി​രെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നു. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് ലാ​പ്സാ​ക്കി​യ​തു കോ​ടി​ക​ളാ​ണെ​ന്നും വാ​ർ​ഡു​ക​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ സ്ഥി​തി ശോ​ച​നീ​യ​മാ​ണെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​പ്ര​ക്രി​യ​യെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്നും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ത​സ്തി​തി​ക​ക​ളി​ൽ അ​ന​ർ​ഹ​രെ​യും പാ​ർ​ട്ടി​ക്കാ​രെ​യും തി​രു​കി​ക്ക​യ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ശ്രീ​യി​ൽ പ​ണം ത​ട്ടി​പ്പു​ന​ട​ത്തി​യ മു​ൻ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം ല​ജ്ജാ​ക​ര​മാ​ണെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി എ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി മെ​മ്പ​ർ ഷോ​ൺ പെ​ല്ലി​ശേ​രി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ പ​ണി​ക്ക​വീ​ട്ടി​ൽ, അ​ഡ്വ. സി.​ഐ. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ലീ​ന ഡേ​വി​സ്, മോ​ളി തോ​മ​സ്, മേ​ഴ്സി ഫ്രാ​ൻ​സി​സ്, ഡെ​യ്സി ഫ്രാ​ൻ​സി​സ്, കെ.​സി. മ​നോ​ജ്, എം.​ആ​ർ. ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.