അ​ഡ്വ. ഡോ. ​പി. കൃ​ഷ്ണ​ദാ​സി​ന് നാ​ടി​ന്‍റെ ആ​ദ​രം
Sunday, August 18, 2024 1:20 AM IST
തി​രു​വി​ല്വാ​മ​ല: ഇ​ന്ത്യ-​മൗ​റീ​ഷ്യ​സ് ഓ​ണ​റ​റി ട്രേ​ഡ് ക​മ്മീ​ഷ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ അ​ഡ്വ. ഡോ. ​പി. കൃ​ഷ്ണ​ദാ​സി​ന് നാ​ടി​ന്‍റെ ആ​ദ​രം.

മ​നി​ശേ​രി കെ.​എം. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ല​യ​ൺ​സ് ക്ല​ബും റോ​ട്ട​റി ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​മ​മ്മി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​റ്റ​പ്പാ​ലം എം​​എ​ൽഎ കെ. ​പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് എംപി വി.​കെ. ശ്രീ​ക​ണ്ഠ​ൻ ഓ​ൺ​ലൈ​നി​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു.

പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര പു​ല​വ​ർ, ടോ​പ് ഇ​ൻ ടൗ​ൺ എം.​ഡി. രാ​ജു, റൊ​ട്ടേ​റി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നെ​ഹ്റു ഗ്രൂ​പ്പ് സിഇഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ, ഷൊ​ർ​ണൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നെ​ഹ്റു ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ 15 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് എം​എ​ൽ​എ പി. ​മ​മ്മി​ക്കു​ട്ടി​ക്ക് അ​ഡ്വ. ഡോ. ​പി. കൃ​ഷ്ണ​ദാ​സ് ച​ട​ങ്ങി​ൽ കൈ​മാ​റി.

റൊ​ട്ടേ​റി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പി.​കെ. ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ആ​ർ.​സി. കൃ​ഷ്ണ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.