സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ​നി​ക്ഷേ​പം വ​രു​തി​യി​ലാ​ക്കു​ന്നു: എം.​പി
Tuesday, August 20, 2024 1:00 AM IST
ചാ​വ​ക്കാ​ട്: കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രും, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ക്ഷേ​പ​വും ലാ​ഭ​വും ട്ര​ഷ​റി​യി​ലേ​യ്ക്ക് വ​ക​മാ​റ്റു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രും സ​ഹ​ക​ര​ണ​മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു.

കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്പോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ സ്പെ​ഷ​ൽ സ​മ്മേ​ള​നം ചാ​വ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​വി​രു​ദ്ധ​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ന്‍റ് എ.​കെ. സ​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ജു യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ഡി. സാ​ബു ക്ലാ​സ് എ​ടു​ത്തു.

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​ൻ, പി. ​ഗോ​പാ​ല​ൻ, പി.​കെ. രാ​ജ​ൻ, പി.​ആ​ർ. പ്ര​മോ​ദ്, ഗി​രീ​ഷ് തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ. ​ഷൈ​ല​ജ, എം.​ബി. സു​ധീ​ർ, എം.​വി. ലോ​ന​പ്പ​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.