ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം; പ​ണം ന​ഷ്ട​പ്പെ​ട്ടു
Sunday, August 18, 2024 1:20 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം, കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം.

കാ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ താ​ണി​ശേ​രി അ​ക്കീ​രം​ക​ണ്ട​ത്ത് ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്. മു​ന്‍​വ​ശ​ത്തെ ഭ​ണ്ഡാ​ര​വും പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളും ന​ട​പ്പ​ന്ത​ലി​ലെ മേ​ശ​യു​ടെ ലോ​ക്കും കു​ത്തി​പ്പൊ​ളി​ച്ചി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്. മേ​ശ​വ​ലി​പ്പി​ലെ പ​ണ​മ​ട​ക്കം 15,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വെ​ള്ളാ​നി - താ​ണി​ശേ​രി എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക്ഷേ​ത്ര​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ഊ​ട്ടു​പു​ര​യി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ണി ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ള്‍ പൊ​ളി​ച്ചി​ട്ടു​ള്ള​ത്.

ഇ​വ​യി​ല്‍ ചി​ല​ത് ഭ​ണ്ഡാ​ര​ങ്ങ​ള്‍​ക്ക​ടു​ത്ത് ക​ണ്ടെ​ത്തി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ട്ടൂ​ര്‍ പൊ​ഞ്ഞ​നം ക്ഷേ​ത്ര​ത്തി​ല്‍ ഓ​ഫീ​സ് മു​റി​യു​ടെ പൂ​ട്ടു​ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ മേ​ശ കു​ത്തി​പ്പൊ​ളി​ച്ച് എ​ഴാ​യി​ര​ത്തോ​ളം​രൂ​പ ക​വ​ര്‍​ന്ന​താ​യി ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.