ചേ​ർ​പ്പ് ഗ​വ. ​ഹൈ​സ്കൂ​ളി​ൽ വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ങ്ങി
Monday, August 19, 2024 1:17 AM IST
ചേ​ർ​പ്പ്: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രീ​പെെ്ര​മ​റി രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ​ഠ​നസൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വ​ർ​ണ​ക്കൂ​ടാ​രം ഇ​ന്നു തു​റ​ക്കും.

മാ​തൃ​കാ പ്രീ​പ്രൈ​മ​റി ശാ​സ്ത്രീ​യ സ്കൂ​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ക​യാ​ണു ല​ക്ഷ്യം. ഘ​ട്ടംഘ​ട്ട​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ്രീ​പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ​യും അ​വ​രു​ടെ അ​ഭി​രു​ചി​ക്കു​മ​നു​സ​രി​ച്ച് ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ശാ​ല​വും ശി​ശുസൗ​ഹൃ​ദ​മാ​യ പ​തി​മൂ​ന്ന് പ്ര​വ​ർ​ത്ത​ന ഇ​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​ഷാ​ശേ​ഷി വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന "ഭാ​ഷാ​വി​ക​സ​ന​യി​ടം', ല​ഘു ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​നും അ​വ​സ​രം ന​ൽ​കു​ന്ന "ശാ​സ്ത്രീ​യ​ഇ​ടം', ക​ണ​ക്കി​ന്‍റെ ക​ളി​ക​ളു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ നു​ണ​യു​ന്ന "ഗ​ണി​ത​യി​ടം', വ​ര​യി​ടം, ആ​ട്ട​വും പാ​ട്ടും, ശാ​സ്ത്ര​നു​ഭ​വ​യി​ടം, ഹ​രി​തോ​ദ്യാ​നം, പ​ഞ്ചേ​ന്ദ്രി​യാ​നു​ഭ​വ​യി​ടം, നി​ർ​മാ​ണ​യി​ടം, ക​ര​കൗ​ശ​ല​യി​ടം, ഈ ​ഇ​ടം, അ​കം​ക​ളി​യി​ടം, പു​റം​ക​ളി​യി​ടം എ​ന്നി​ങ്ങ​നെ കു​ട്ടി​ക​ളി​ലെ സ​ർ​വോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന 13 ഇ​ട​ങ്ങ​ളാ​ണ് ഇ​വെ​ടെ​യു​ള്ള​ത്.

ക​ളി​ച്ചും, ചി​രി​ച്ചും, ര​സി​ച്ചും, അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ്രി ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​വി​എ​ച്ച്എ​സ്എ​സ് ചേ​ർ​പ്പ് ഗ്രാ​മോ​ദ്ധാ​ര​ണം സ്കൂ​ളി​ൽ.

വ​ർ​ണക്കൂ​ടാ​രം ഇ​ന്നു രാ​വി​ലെ 10​ന് സി.​സി. മു​കു​ന്ദ​ൻ എം ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.