പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് യോ​ഗം: പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
Sunday, August 18, 2024 1:20 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പ്ര​തി​പ​ക്ഷ വാ​ർ​ഡു​ക​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തി​ൽ രാ​ഷ്ട്രീ​യ വി​വേ​ച​നം കാ​ണി​ച്ചു​വെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ നി​ന്നു ഇ​റ​ങ്ങി​പ്പോ​യി.

അ​ബൂ താ​ഹി​ർ , കെ.എ​ച്ച്. ആ​ബി​ദ്, ഷാ​നി​ബ മൊ​യ്തു​ണ്ണി, ദേ​വ​കി ശ്രീ​ധ​ര​ൻ, സ​ജി​ത ജ​യ​ൻ എ​ന്നി​വ​രും , ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര, അ​നി​ത ധ​ർ​മ​ൻ, ഗോ​കു​ൽ എ​ന്നി​വ​രാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ഞ്ചാ​യ​ത്ത് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​യി​ലും അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു.​

റോ​ഡു​ക​ളു​ടെ വെ​ട്ടി​ക്കു​റ​ച്ച ഫ​ണ്ട് പു​ന​സ്ഥാ​പി​ക്കാ​നും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും താ​റു​മാ​റാ​യി കി​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ടും ഭ​ര​ണ​സ​മി​തി​യോ​ടും മെ​മ്പ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് വാ​ർ​ഡു​ക​ളി​ൽ കു​റ​വു വ​രു​ത്താ​തെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ ഡു​ക​ളി​ലെ പ​ദ്ധ​തി​ക​ളി​ൽ കു​റ​വു വ​രു​ത്തി​യെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് മെ​മ്പ​ർ​മാ​ർ പ​റ​ഞ്ഞു.