ആ​ഡം​ബ​ര ബൈ​ക്കി​ല്‍ മദ്യവി​ല്പ​ന; യുവാവ് അ​റ​സ്റ്റി​ല്‍
Monday, August 19, 2024 1:18 AM IST
ആ​ളൂ​ര്‍: ബൈ​ക്കി​ല്‍​ക​റ​ങ്ങി മദ്യ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ള്‍ അ​റ​സ്റ്റി​ലാ​യി. അ​മ്പ​ഴ​ക്കാ​ട് സ്വ​ദേ​ശി പു​തു​ശേ​രി വീ​ട്ടി​ല്‍ ഷാ​ജി (41)​യെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി കെ.​ജി. സു​രേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ളൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷ് അ​റ​സ്റ്റു​ചെ​യ് ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൊ​മ്പി​ടി​ഞ്ഞാ​മാ​ക്ക​ലി​ല്‍​വ​ച്ച് ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​ഡം​ബ​ര ബൈ​ക്കി​ലാ​ണ് യാ​ത്ര. ആ​ളൂ​ര്‍, മാ​ള എ​ന്നീ പ​ഞ്ചാ​യ​ത്തി​ലാ​ണ് മ​ദ്യ​വി​ല്പ​ന. എ​പ്പോ​ഴും ഓ​വ​ര്‍​കോ​ട്ടും ബാ​ഗും ഹെ​ല്‍​മ​റ്റും ധ​രി​ച്ചു ബൈ​ക്കി​ല്‍ ടൂ​ര്‍​പോ​കു​ന്ന പ്ര​തീ​തി​യി​ലാ​യി​രു​ന്നു പ്ര​തി മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.

ഒ​രു കോ​ള്‍ ചെ​യ്താ​ല്‍ ഏ​ത് സ​മ​യ​ത്തും പ​റ​യു​ന്നി​ട​ത്ത് സാ​ധ​നം എ​ത്തും. ഇ​ങ്ങ​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ഗി​ല്‌ നി​റ​യെ മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി. രാ​ത്രി​യി​ലെ ക​ച്ച​വ​ട​ത്തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു. എ​സ്ഐ കെ.​എ​സ്. സു​ബി​ന്ത്, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ ഇ.​എ​സ്.ജീ​വ​ന്‍, പി.​എ. ഡാ​നി, എ.​വി. മു​രു​ക​ദാ​സ്, സി​പി​ഒ കെ.​എ​സ്. ഉ​മേ​ഷ് എ​ന്നി​വ​രി‌ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.