പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, August 19, 2024 1:17 AM IST
തൃ​ശൂ​ർ: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ആ​ർ​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ പി​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും കാ​ന്പ​സി​ന​ക​ത്തും പു​റ​ത്തും എ​ല്ലാ ഡോ​ക്ട​ർ​മാ​രും എ​പ്പോ​ഴും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​സ​റീ​ന, ഡോ. ​പി.​സി. ഗി​ൽ​വാ​സ്, ഐ​എം​എ പ്ര​തി​നി​ധി ഡോ. ​ഡി​യോ മാ​ത്യു, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​തു​ഷാ​ര, ഹൗ​സ് സ​ർ​ജ​ൻ​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ചു ഡോ. ​വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണു​ക​ൾ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ, മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.