ചി​മ്മി​നി ടൂ​റി​സം വി​ക​സ​നം: ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Monday, August 19, 2024 1:17 AM IST
തൃ​ശൂ​ർ: സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ ചി​മ്മി​നി ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ. ചി​മ്മി​നി ഡാം ​ടൂ​റി​സം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

നി​ല​വി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡാ​മി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തോ​ടെ ജ​ല​സേ​ച​ന ടൂ​റി​സം പു​ന​രാ​രം​ഭി​ക്കും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ ന​ട​പ്പാ​ക്കു​ക. ജ​ല​സേ​ച​നം, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു.