പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ​ക്കു ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണസ​ഹാ​യം
Thursday, July 11, 2024 1:01 AM IST
കൊ​ര​ട്ടി: പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വേ​ഗ​ത​യും ഗു​ണ​മേ​ന്മ​യും വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു വ​ർ​ഷം നീ​ണ്ട ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി കോ​മേ​ഴ്സ് ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ.

പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ലെ 35 പിജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. വി​വി​ധ വ​ർ​ഷ​കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം, വ​നി​ത സം​ര​ഭ​ക​ത്വം, മൈ​ക്രോ ഫൈ​നാ​ൻ​സ് വാ​യ്പ​ക​ൾ, ജാ​തി കൃ​ഷി, തെ​രു​വ് ക​ച്ച​വ​ടം, പ​ക​ൽ​വീ​ട്, പ​ശു വ​ള​ർ​ത്ത​ൽ, കൃ​ഷി​ഭ​വ​ൻ തു​ട​ങ്ങി​യ പ​ത്തു മേ​ഖ​ല​ക​ളാ​ണ് പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

ഒ​രോ മേ​ഖ​ല​ക​ളി​ൽ ആ​ർ​ജി​ച്ച നേ​ട്ട​ങ്ങ​ളും, കോ​ട്ട​ങ്ങ​ളും, പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​വ​ർ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. വ​നി​താ സം​ര​ഭ​ക​ങ്ങ​ളു​ടെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും യ​ഥാ​സ​മ​യം വാ​യ്പ ല​ഭി​ക്കാ​ത്ത​തും, വി​ൽ​പ​ന സാ​ധ്യ​ത​ക​ൾ ല​ഭി​ക്കാ​ത്ത​തു​മാ​ണ്. പ​ക​ൽ​വീ​ടു​ക​ൾ വ​ഴി സേ​വ​നം ല​ഭി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ പൊ​തു​വെ സം​തൃ​പ്ത​ത​രാ​ണെ​ന്നും റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു. ഗാ​ർ​ഹി​ക മാ​ലി​ന്യ ഉ​റ​വി​ട സം​സ്ക​ര​ണ രം​ഗ​ത്ത് റിം​ഗ് ക​മ്പോ​സ്റ്റ്, ബ​യോ​ബി​ൻ പോ​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ സാ​ധ്യ​ത​ക​ൾ പ​ഞ്ചാ​യ​ത്ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കാ​ത​ലാ​യ നി​ർ​ദേ​ശ​വും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി മി​ക​വി​നാ​യി ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം പ​ഠ​നം ന​ട​ത്തു​ന്ന​ത്.

ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. പോ​ൾ കൈ​ത്തോ​ട്ടു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു​വി​ന് കൈ​മാ​റി. കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷൈ​നി ഷാ​ജി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ആ​ർ സു​മേ​ഷ്, ഡോ. ​ജെ​ൻ​സി ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.