അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ നി​യ​മ​നം പി​ൻ​വ​ലി​ക്കു​ക: മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് യൂ​ണി​യ​ൻ
Sunday, July 28, 2024 7:02 AM IST
തൃ​ശൂ​ർ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ത​സ്തി​ക ത​ട്ടി​യെ​ടു​ത്ത് സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​രെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യി​ൽ നി​യ​മി​ച്ച ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് യൂ​ണി​യ​ൻ തൃ​ശൂ​ർ ജി​ല്ലാ​സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു.

സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​ന്പു​ഴ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ൻ​റ് പി.​ആ​ർ ജോ​ഷി വി​ശി​ഷ്ടാ​തി​ഥി​യാ​യി. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പും, പ​ത്താം ക്ലാ​സി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​വും ന​ൽ​കി. 

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി. ലി​ൻ പീ​റ്റ​ർ - പ്ര​സി​ഡ​ന്‍റ്, കെ.​വി. അ​നീ​ഷ്കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ൻ.​എ​സ്. ദി​ലീ​പ്കു​മാർ - സെ​ക്ര​ട്ട​റി, ഒ.​എ. പ്ര​വീ​ണ്‍ - ​ജോ​യിന്‍റ് സെ​ക്ര​ട്ട​റി, കെ. ​സബ ​ഹ് രാ​ജ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.