മു​ത്ത​ശി- മു​ത്ത​ച്ഛ​ൻ ദി​നം ആ​ച​രി​ച്ചു
Monday, July 29, 2024 1:40 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത്ത​ശി ​മു​ത്ത​ച്ഛ​ന്മാ​രു​ടേ​യും വ​യോ​ധി​ക​രു​ടെ​യും ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ചേ​റൂ​ർ ക്രൈ​സ്റ്റ് വി​ല്ല​യി​ലും  പൂ​വ​ൻ​ചി​റ ക​രി​സ്മ കോ​ണ്‍​വ​ന്‍റി​ലു​മാ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ചേ​റൂ​ർ ക്രൈ​സ്റ്റ് വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കേ​ക്കു​മു​റി​ച്ച് വ​യോ​ജ​ന ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​സാ​പ്പൂ​ക്ക​ൾ ന​ൽ​കി​യും പൊ​ന്നാ​ട അ​ണി​യി​ച്ചും മ​ധു​രം പ​ങ്കു​വ​ച്ചു​മാ​ണ് ബി​ഷ​പ് അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മാ​ണ് മു​ത്ത​ശി മു​ത്ത​ച്ഛ​ൻ ദി​നം ആ​ച​രി​ച്ച​ത്.