ക​ണ്ട​ശാം​ക​ട​വ് മാ​മ്പു​ള്ളി​യി​ലെ പു​ഴ കെെ​യേ​റ്റം: വ്യാപക പ്രതിഷേധം
Monday, July 29, 2024 1:40 AM IST
കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ശാം​ക​ട​വ് മാ​മ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി പു​ഴ കെെ​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കെ​എ​സ്കെ​ടി​യു കാ​ര​മു​ക്ക് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെെ​യേ​റ്റ സ്ഥ​ല​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
പു​ഴ കെെ​യേ​റി നി​ക​ത്തി​യ സ്ഥ​ല​ത്തു​നി​ന്നും മ​ണ്ണ് പ്ര​തീ​കാ​ത്മ​ക​മാ​യി പു​ഴ​യി​ലേ​ക്ക് വെ​ട്ടി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. മ​ണ​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ. ര​മേ​ശ​ൻ ഉദ് ഘാ​ട​നം​ചെ​യ്തു. സി​പി​ഐ​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി.​വി. സ​ജീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. കാ​ര​മു​ക്ക് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​വി. പ്ര​ഭാ​ത്, കെ​എ​സ്കെ​ടി​യു മ​ണ​ലൂ​ർ ഏ​രി​യ ജോ.​സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ മ​ണ്ണു​മ്മ​ൽ, സി.​എ. മു​ര​ളി, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം.​വി. ഷാ​ജി, ക​ണ്ണ​ൻ കൂ​ട്ടാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ഴ കെെ​യേ​റ്റം സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും തൃ​ശൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും ക​ള​ക്ട​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രാ​തി​ക​ൾ അ​ടു​ത്ത​ദി​വ​സം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഏ​നാ​മാ​ക്ക​ൽ പ​ള്ളി​ക്ക​ട​വി​ൽ സ്വ​കാ​ര്യ മാ​ഫി​യ​ക​ൾ ഒ​ന്ന​ര ഏ​ക്ക​റോ​ളം കെെ​യേ​റി​യ​തി​ന്‍റെ സ​മാ​ന രീ​തി​യി​ലാ​ണ് ഇ​വി​ടെ​യും കെെ​യേ​റ്റം ന​ട​ന്ന​ത്. ഏ​നാ​മാ​ക്ക​ലി​ലെ കെെ​യേ​റ്റ​ത്തി​നെ​തി​രെ കെ​എ​സ്കെ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം​ന​ട​ന്ന നി​ര​ന്ത​ര പ്ര​ക്ഷോ​ഭ​ത്തി​നൊ​ടു​വി​ലാ​ണ് പു​ഴ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യ​ത്. അ​ത്ത​ര​ത്തി​ലൊ​രു പ്ര​ക്ഷോ​ഭം​ത​ന്നെ മാ​മ്പു​ള്ളി​യി​ലും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പു​ഴ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തു​വ​രെ നി​ര​ന്ത​ര പ്ര​ക്ഷോ​ഭ​വും നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും കെ​എ​സ്കെ​ടി​യു മ​ണ​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ. ര​മേ​ശ​ൻ പ​റ​ഞ്ഞു.

ക​ണ്ട​ശാം​ക​ട​വ്: മാ​മ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തി​യ അ​ന​ധി​കൃ​ത പു​ഴ കെെ​യേ​റ്റ​ത്തി​നെ​തി​രെ സി​പി​ഐ കാ​ര​മു​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കെെേ​യ​റി​യ ഭൂ​മി​യി​ൽ പ​താ​ക നാ​ട്ടി.

സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കെ.​വി. വി​നോ​ദ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു, ധ​ർ​മ​ൻ പ​റ​ത്താ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ര​മു​ക്ക് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ബി. ജോ​ഷി, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ശി​വ​ദാ​സ്, ലോ​ക്ക​ൽ ക​മ്മി​റ്റി അ​സി.​സെ​ക്ര​ട്ട​റി ധ​നേ​ഷ് മ​ഠ​ത്തി​പ​റ​മ്പി​ൽ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ബി. ഹ​രി​ദാ​സ്, വി​നീ​ത് പാ​റ​മേ​ൽ, ഇ​ഗ്‌​നേ​ഷ്യ​സ്, സു​മ പ​ങ്ക​ജാ​ക്ഷ​ൻ എ​ഐ​വൈ​എ​ഫ് മ​ണ​ലൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ൺ​ദാ​സ് പെ​യി​ന്നൂ​കാ​ര​ൻ, കാ​ര​മു​ക്ക് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ബോ​ർ​ഡ്‌ മെ​മ്പ​ർ ഷി​ജി അ​മൃ​ത് സെ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തിഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി.