എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, July 28, 2024 6:32 AM IST
പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ല്ലം സ്വ​ദേ​ശി വെ​ളി​യ​ത്ത് പു​ര​യി​ടം വീ​ട്ടി​ൽ 41 വ​യ​സു​ള്ള സു​ൽ​ഫീ​ക്ക​റാ​ണ് പി​ടി​യി​ലാ​യ​ത്.​ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ സി​റ്റി ഡാ​ൻ​സാ​ഫും പു​തു​ക്കാ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​

ഇ​യാ​ളി​ൽ നി​ന്ന് 9 ഗ്രാ​മോ​ളം എം​ഡി​എം​എ​യും, 10 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​
പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.​കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ഇ​യാ​ളെ എ​റ​ണാ​കു​ള​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു.

പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ വി. ​സ​ജീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ എ​ൻ.​പ്ര​ദീ​പ്, കെ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​എ​സ്. ഡേ​വി​സ്, സി​പി​ഒ സി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.