പ്ര​തീ​ക്ഷ​യോ​ടെ ടാ​ഗോ​ർ ഹാ​ൾ
Monday, July 29, 2024 1:40 AM IST
സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: കാ​ത്തു​കാ​ത്തി​രു​ന്ന ടാ​ഗോ​ർ ഹാ​ൾ പു​തു​വ​ർ​ഷ​സ​മ്മാ​ന​മാ​യി തു​റ​ക്കു​മോ? തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം.

30.75 കോ​ടി ചെ​ല​വ​ഴി​ച്ച് അ​ര​ണാ​ട്ടു​ക​ര​യി​ൽ നി​ർ​മി​ക്കു​ന്ന ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളാ​ണ് ഡി​സം​ബ​റോ​ടെ പ​ണി​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടു​ള്ള ടാ​ഗോ​ർ ഹാ​ളി​ന്‍റെ നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന​തു നേ​ര​ത്തേ പ​ല​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ലും നി​ല​വി​ൽ ഹാ​ളി​നെ​ക്കു​റി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ മ​റ​ന്ന മ​ട്ടാ​ണ്.

ഒ​റ്റ​മു​റി​ഹാ​ളി​ൽ​നി​ന്നും ബ​ഹു​നി​ല​ക്കെ​ട്ടി​ട​മാ​യി ഉ​യ​രു​ന്ന ഹാ​ൾ കോ​ർ​പ​റേ​ഷ​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ, നി​ല​വി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച കെ​ട്ടി​ട​പ​രി​സ​രം കാ​ടു​ക​യ​റു​ന്ന​തും മ​റ്റൊ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്.

സ്ട്ര​ക്ച്ച​ർ വ​ർ​ക്ക് ക​ഴി​ഞ്ഞ ഹാ​ളി​ൽ ഇ​നി ഇ​ന്‍റീ​രി​യ​ർ വ​ർ​ക്ക് ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റി​നു ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫി​സി​ൽ​നി​ന്ന് അം​ഗീ​കാ​രം ല​ഭി​ക്ക​ണം. എ​ങ്കി​ൽ​മാ​ത്ര​മേ ടെ​ൻ​ഡ​ർ ചെ​യ്യാ​നാ​വൂ. ഇ​ല​ക്ട്രി​ക്ക​ൽ എ​സ്റ്റി​മേ​റ്റ് ക​ണ്സ​ൾ​ട്ട​ന്‍റ് മു​ഴു​വ​നാ​ക്കാ​ത്ത​തും ടെ​ൻ​ഡ​ർ വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ്ര​ധാ​ന ഹാ​ളും മി​നി ഹാ​ളും ഉ​ൾ​പ്പെ​ടെ ര​ണ്ടു ഹാ​ളു​ക​ളും, ഗ്രീ​ൻ റൂ​മു​ക​ൾ, ഡൈ​നിം​ഗ് ഹാ​ൾ, പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​മ​ട​ക്ക​മാ​ണ് പു​തി​യ ടാ​ഗോ​ർ ഹാ​ൾ ഒ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി നീ​ങ്ങി​യാ​ൽ ഡി​സം​ബ​റോ​ടെ​ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് പു​തു​വ​ർ​ഷ​ത്തി​ൽ ഹാ​ൾ നാ​ടി​നു സ​മ​ർ​പ്പി​ക്കാ​നാ​യേ​ക്കും.