കാ​ർ​ഷി​കമേ​ഖ​ല​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള നയം തിരുത്തണം: ക​ർ​ഷ​ക​സം​ഘം
Sunday, July 28, 2024 7:02 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യം തി​രു​ത്ത​ണ​മെ​ന്നു ശ്രീ​നാ​രാ​യ​ണ​പു​ര​ത്തു ന​ട​ന്ന കേ​ര​ള ക​ർ​ഷ​ക​സം​ഘം ഏ​രി​യ ക​ൺ​വ​ൻ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​സ​വ​ളം ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ബ്സി​ഡി​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു സ​ഹാ​യ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കുക തുടങ്ങിയവ ഏ​രി​യ സ്പെ​ഷ​ൽ ക​ൺ​വ​ൻ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്എ​ൻ പു​രം തേ​വ​ർ​പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.