മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Sunday, July 28, 2024 11:29 PM IST
കു​ന്നം​കു​ളം: ഗൃ​ഹ​നാ​ഥ​നെ കോ​ൾ​പ​ട​വി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ട്ട​കാ​മ്പാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​ങ്ങാ​മു​ക്ക് താ​നി​യി​ല്‍ പ​രേ​ത​നാ​യ പാ​വു​പ്പ​ന്‍റെ മ​ക​ന്‍ ജോ​ബി​നെ(65)​യാ​ണ് പാ​റ​ക്കു​ഴി കോ​ള്‍​പ​ട​വി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മ​രി​ച്ച​നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളെ ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ന്നം​കു​ളം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കു​ന്നം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: എ​ല്‍​ദോ, എ​ല്‍​ബി.