ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 11 പേ​ർ​ക്കു പ​രി​ക്ക്
Sunday, July 28, 2024 6:32 AM IST
അ​ത്താ​ണി/വടക്കാഞ്ചേരി: പു​തു​രു​ത്തി ആ​ര്യം​പാ​ടം രാ​ജ​ഗി​രി സ്കൂ​ളി​നു സ​മീ​പം ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ടാ​ങ്ക​ർ ലോ​റി റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കു​ട്ടി​ക​ൾ അ​ട​ക്കം 11 പേ​ർ​ക്കു പ​രി​ക്ക്. ഒ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 നാ​ണ് അ​പ​ക​ടം. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
ആ​ര്യം​പാ​ടം ഭാ​ഗ​ത്തു​നി​ന്നു മു​ണ്ട​ത്തി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു വ​ന്നി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ആ​ൾ​ട്ടോ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​വ​ണി (ആ​റ്), ആ​തി​ര (ആ​റ്), സീ​ത (67), രാ​ജു(38), മു​ര​ളി കൃ​ഷ്ണ​ൻ (34), ര​തീ​ഷ് (44), അ​ശ്വ​നി(30), ശ്രീ​ല​ത (32), ആ​ര്യ​ശ്രീ (ആ​റ്), അ​രു​ദ്ര(10), ലോ​റി ഡ്രൈ​വ​ർ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഷി​ബു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​പ​രി​ക്കേ​റ്റ ആ​ര്യ​ശ്രീ​യെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.

ആ​റു​വ​യ​സാ​യെ​ങ്കി​ലും ചോ​റൂ​ണ് ന​ട​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ ചോ​റൂ​ണ് ന​ട​ത്താ​നാ​ണ് കു​ടും​ബ​വും ബ​ന്ധു​ക്ക​ളും ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​യ​ത്. ഇ​തു​ക​ഴി​ഞ്ഞു മ​ട​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം.