പു​ലി​ക്ക​ളി: ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ച്ചു, സ​മ്മാ​ന​ത്തു​ക​യും
Sunday, July 28, 2024 6:32 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലോ​ണ​നാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പു​ലി​ക്ക​ളി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ളു​ടെ​യും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൻ​റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഷാ​ജ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നൂ​പ് ഡേ​വി​സ് കാ​ട എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.

പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. 3,12,500 രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ക. 1,50,000 രൂ​പ അ​ഡ്വാ​ൻ​സാ​യും ബാ​ക്കി തു​ക പു​ലി​ക്ക​ളി ആ​ഘോ​ഷ​ത്തി​നു​ശേ​ഷം ചെ​ക്കാ​യും കൈ​മാ​റും. പു​ലി​ക്ക​ളി​സ​മ്മാ​ന​ത്തു​ക​യും 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഒ​ന്നാം സ​മ്മാ​നം 62,500, ര​ണ്ടാം സ​മ്മാ​നം 50,000, മൂ​ന്നാം സ​മ്മാ​നം 43,750 രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കും.