സ​ഹ​പാ​ഠി​ക്കു ത​വ​നി​ഷിന്‍റെ ക​രു​ത​ല്‍​സ്പ​ര്‍​ശം
Sunday, July 28, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ ത​വ​നി​ഷ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​ക്കു​വേ​ണ്ടി ക​രു​ത​ലി​ന്‍റെ ക​രം​നീ​ട്ടി.

മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സ​ക്കാ​യി താന്ന്യം കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹാ​ര​ണ​വു​മാ​യി ത​വ​നി​ഷ് മു​ന്നി​ട്ടി​റ​ങ്ങി. ശേ​ഖ​രി​ച്ച തു​ക ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സി​ല്‍​നി​ന്ന് ഏ​റ്റു​വാ​ങ്ങി. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​വ. ഡോ. ​വി​ല്‍​സ​ണ്‍ ത​റ​യി​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പ​ത്രോ​സ്, ത​വ​നി​ഷ് സ്റ്റു​ഡ​ന്‍റ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ മീ​ര സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സേ​വി​യ​ര്‍ ജോ​സ​ഫ്, ഐ​ക്യു​എ​സി കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​ജി. ഷി​ന്‍റോ, ഡീ​ന്‍​മാ​രാ​യ ഡോ. ​അ​നി​ല്‍​കു​മാ​ര്‍, ഡോ. ​സു​ധീ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി​വേ​കാ​ന​ന്ദ​ന്‍, ത​വ​നി​ഷ് സ്റ്റാ​ഫ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ മു​വി​ഷ് മു​ര​ളി, റീ​ജ യൂ​ജി​ന്‍, ഡോ. ​സു​ബി​ന്‍ ജോ​സ്, തൗ​ഫീ​ഖ്, പ്രി​യ എ​ന്നി​വ​രും എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി.​പി. ഷി​ന്‍റോ, സി​എ​സ്എ അ​നി​മേ​റ്റ​ര്‍ ജെ​ബി​ന്‍ കെ. ​ഡേ​വി​സ് ത​വ​നി​ഷി​ന്‍റെ വോ​ള​ന്‍റി​യേ​ഴ്‌​സാ​യ വി​ദ്യാ​ര്‍​ഥി​ക​ളും ബി​എ ഡ​ബി​ള്‍ മെ​യി​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു.