സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ൽ തു​ടി മ​ല​യാ​ള​വേ​ദി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Sunday, July 28, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും ആ​ത്മ​സ​ത്ത​യാ​ണ് മാ​തൃ​ഭാ​ഷ​യെ​ന്നും ഒ​രു​കാ​ല​ത്തും അ​ത് മാ​ഞ്ഞു​പോ​കി​ല്ല​യെ​ന്നും ക​വി എ​സ്. ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ മ​ല​യാ​ള സ​മാ​ജ​മാ​യ തു​ടി മ​ല​യാ​ള​വേ​ദി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ല്യ​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക​ലാ​ണു ക​വി​ത​യെ​ന്നും ഭാ​ഷ​യും സാ​ഹി​ത്യ​വും മ​നു​ഷ്യ​ര്‍ ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും എ​സ്. ജോ​സ​ഫ് പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. ​കെ.​എ. ജെ​ന്‍​സി പ്ര​സം​ഗി​ച്ചു. മ​ല​യാ​ളം ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്. ജോ​സ​ഫി​ന്‍റെ കു​ട​പ്പ​ന എ​ന്ന ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്‌​ക്കാ​രം ന​ട​ത്തി. ബ​ഷീ​ര്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ബ്രോ​ഷ​ര്‍ നി​ര്‍​മാ​ണ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ മ​ല​യാ​ളം ര​ണ്ടാം വ​ര്‍​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​പ​ര്‍​ണ​രാ​ജ്, കെ. ​അ​മൃ​ത എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.