ബൈ​ക്കി​ടി​ച്ച് വയോധിക മ​രി​ച്ചു
Saturday, July 27, 2024 10:37 PM IST
പു​തു​ശേ​രി: ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വയോധിക മ​രി​ച്ചു. പു​തു​ശേ​രി വേ​നോ​ലി ന​ടു​ത്ത​റ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കൊ​ച്ച​മ്മു (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ർ​ഥി ഓ​ടി​ച്ച ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്.​

മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ബേ​ബി, ബാ​ല ഗ​ണേ​ഷ്, പ്രി​യ. മ​രു​മ​ക​ൾ: മ​ല്ലി​ക, രാ​ധാ​മ​ണി, ബാ​ബു, കു​മാ​ര​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒന്പതിന് ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ.