സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Sunday, July 28, 2024 6:32 AM IST
വ​ട​ക്കേ​ക്കാ​ട്: ഓ​ടി​കൊ​ണ്ടി​രി​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്. സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ തൊ​ഴി​യൂ​ർ സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് ഹൈ​ദ​രാ​ലി(56), ആ​രി​ഫ(47)​എ​ന്നി​വ​രെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം നാ​യ​ര​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം.

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്ക്

എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്കു പ​രി​ക്കേ​റ്റു. പാ​ഴി​യോ​ട്ടു​മു​റി കാ​ർ​ത്തി​ക (20)യ്ക്കാണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
എ​രു​മ​പ്പെ​ട്ടി ഭാ​ഗ​ത്തു​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് വെ​ള്ള​റ​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ യു​വ​തി​യെ വെ​ള്ള​റ​ക്കാ​ട് എ​സ്കെ​എ​സ്​എ​സ്എ​ഫ് സ​ഹ​ചാ​രി ആം​ബു​ല​ൻ​സി​ൽ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.