പൊ​തുവി​ദ്യാ​ഭ്യാ​സ​രം​ഗം ത​ക​ർ​ച്ച​യി​ൽ: എം​എ​ൽ​എ
Sunday, July 28, 2024 7:02 AM IST
അ​യ്യ​ന്തോ​ൾ: കേ​ര​ള​ത്തി​ന്‍റെ ​അ​ഭി​മാ​ന​മാ​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് ​എം​എ​ൽ​എ.

സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി​യു​ടെ നേ​താ​ക്ക​ൾ ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഡ​യ​റ​ക്ട​ർ ഓ​ഫി​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ ​ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

അ​ശാ​സ്ത്രീ​യ അ​കാ​ഡ​മി​ക് ക​ല​ണ്ട​ർ പി​ൻ​വ​ലി​ക്കു​ക, ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ തി​രു​ത്തു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. കെ​പി​എ​സ്ടി​എ ജി​ല്ല ട്ര​ഷ​റ​ർ പി.​സി. പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എ. വ​ർ​ഗീ​സ്, എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​കൃ​ഷ്ണ​ൻ, എ.​എം. ജ​യ്സ​ൺ, കെ​പി​എ​സ്ടി​എ  ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.