കൊ​ട​ക​ര റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നടത്തി
Sunday, July 28, 2024 7:02 AM IST
കൊ​ട​ക​ര: 2024--25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കൊ​ട​ക​ര റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​രോ​ഹ​ണം റോ​ട്ട​റി ക്ല​ബ് ഹൗ​സി​ല്‍ ന​ട​ന്നു. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ നോ​മി​നി ജോ​ഷി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കെ. ​ദി​നേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ട്ട​റി ക്ല​ബ് ഹൗ​സി​ന്‍റെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കെ.​ആ​ര്‍. ദി​നേ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പി.​എ. അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി​യാ​യി വി.​വി. ബോ​ബി​ഷ് എ​ന്നി​വ​ര്‍ സ്ഥാ​ന​മേ​റ്റു. ഇ​ന്ത്യ​ന്‍ ഖ​ത്ത​ര്‍ ഓ​ണ​റ​റി ട്രേ​ഡ് ക​മ്മീ​ഷ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഹ​രി​ത ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് സി​ഇ​ഒ ഡോ. ​കെ.​എ​സ്. കൊ​ച്ചു​മോ​ന്‍, ബോ​ണി എം ​കാ​റ്റ​റിം​ഗ് സ​ര്‍​വി​സ് ഉ​ട​മ​യും കേ​ര​ള കേ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ല​യ​ണ്‍​സ് ക്ല​ബ് കൊ​ര​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.