തോ​ളൂ​ർ ഊ​ട്ടുതി​രു​നാ​ൾ ഇ​ന്ന്
Sunday, July 28, 2024 6:32 AM IST
തോ​ളൂ​ർ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ഊ​ട്ടുതി​രു​നാ​ൾദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ഏഴിനും പത്തിനും വൈ​കീ​ട്ട് ആറിനും​ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ഏഴിനു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഊ​ട്ടുനേ​ർ​ച്ച ആ​ശീ​ർ​വാ​ദ​ത്തി​നും ഫാ. ​സെ​ബി പു​ത്തൂ​ർ കാ​ർ​മി​ക​നാ​കും. പത്തിന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ.​ സ​ജീ​വ് ഇ​മ്മ​ട്ടി മു​ഖ്യകാ​ർ​മി​ക​നാ​കും.

ഫാ. ​സാ​ജ​ൻ വ​ട​ക്ക​ൻ തി​രു​നാ​ൾസ​ന്ദേ​ശം ന​ൽ​കും. ഫാ. ​റാ​ഫേ​ൽ പു​ല്ലോ​ക്കാ​ര​ൻ സ​ഹകാ​ർ​മി​ക​നാ​കും. ആറിനു ​ന​ട​ക്കു​ന്ന വിശുദ്ധ ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ജോ അ​രി​ക്കാ​ട്ട് കാ​ർ​മി​ക​നാ​കും. വി​കാ​രി ഫാ. ​ടോ​ണി തോ​മ​സ് കാ​ക്ക​ശേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ സി.ജെ. സു​നി​ൽ, എ​ൻ.എ​ൽ. ചാ​ക്കോ, സി.​സി. ജോ​യ്, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​ഡി. പോ​ൾ, ഊ​ട്ടുക​ൺ​വീ​ന​ർ കെ.​എ​ൽ. ഫ്രാ​ൻ​സി​സ്, മ​റ്റു തി​രു​നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു.